കോഴിക്കോട് അത്തോളി: വയോധികനെ കാണാനില്ലെന്ന് പരാതി. കൊടശ്ശേരി സ്വദേശി ചേക്കുട്ടി (75)യെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് ചേക്കൂട്ടിയെ വീട്ടിൽ നിന്ന് കാണാതായത്.
വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് അത്തോളി പോലിസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വീട്ടുപരിസരങ്ങളിൽ തെരച്ചിൽ നടത്തി. ചേക്കുട്ടി വീട്ടുമുറ്റത്ത് അഴിച്ചുവച്ചിരുന്ന ചെരുപ്പിന്റെ മണം പിടിച്ച് പോലിസ് നായ സമീപത്തെ ക്വാറിയുടെ അടുത്ത് വരെ എത്തിയിരുന്നു. ഇതേ തുടർന്ന് കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ ടികെ ബിജുവിന്റെ നേതൃത്വത്തിൽ വെള്ളിമാട് കുന്ന് നിന്നുള്ള സ്കൂബ ടീമെത്തി ക്വാറിയിൽ തെരച്ചിൽ നടത്തി. പക്ഷെ ഫലമുണ്ടായില്ല.
സ്കൂബാ ടീമിന്റെ തെരച്ചിലിന് ശേഷം അണ്ടർ വാട്ടർ ക്യാമറ ഉപയോഗിച്ചും പോലിസ് നായ ഓടിയെത്തിയ ക്വാറിയിലും സമീപത്തുള്ള മറ്റു നാല് ക്വാറികളിലെ വെള്ളക്കെട്ടിലും തെരച്ചിൽ നടത്തി. വൈകീട്ട് 5.30 ഓടെ തെരച്ചിൽ അവസാനിപ്പിച്ചു. ചേക്കൂട്ടിയെ കണ്ടെത്താനായി പോലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
