നിയന്ത്രണം വിട്ട കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു, പൊട്ടിവീണത് കാറിന് മുകളിൽ



ആലപ്പുഴ ഹരിപ്പാട് : നിയന്ത്രണം വിട്ട കാർ ഇടിച്ച് വൈദ്യുതിത്തൂൺ തകർന്നു. കഴിഞ്ഞദിവസം പുലർച്ചെ മൂന്നോടെ ഡാണാപ്പടി – മുതുകുളം റോഡിൽ ചൂളത്തെരുവ് ജംഗ്ഷന് തെക്കുഭാഗത്തായിരുന്നു അപകടം. വടക്കുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് റോഡിന് പടിഞ്ഞാറു വശത്തുളള തൂണിൽ ഇടിക്കുകയായിരുന്നു. ഒടിഞ്ഞുവീണ തൂൺ കാറിന് മുകളിലേക്കാണ് പതിച്ചത്. കാറിന്റെ മുൻവശം ഏകദേശം പൂർണമായും തകർന്നു. കൊച്ചി സ്വദേശികളായ രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. എയർ ബാഗ് സംവിധാനം പ്രവർത്തിച്ചതിനാൽ ഇവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

Post a Comment

Previous Post Next Post