വെന്നിയൂർ കൊടക്കല്ലിങ്ങളിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്



മലപ്പുറം : വെന്നിയൂർ-തെയ്യാല റോഡിൽ കൊടക്കല്ലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കുണ്ടൂർ സ്വദേശി പത്തൊമ്പതുകാരനായ ഷിഫ്നാനിനാണ് അപകടത്തിൽ പരിക്കേറ്റത്.

​ഇന്ന് (16-04-2026) ഉച്ചയോടെയായിരുന്നു അപകടം. ഉടൻ തന്നെ ഷിഫ്നാനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

Post a Comment

Previous Post Next Post