കൊല്ലം കുണ്ടറ :ബൈക്ക് പിക്കപ്പു മായി കൂട്ടിയിടിച്ച് യുവാവിനു ദാരുണ അന്ത്യം.
നെടുമ്പായിക്കുളം, മുക്കൂട്, മംഗലത്തു വീട്ടിൽ
റിഷു മോഹൻ(26) ആണ് മരിച്ചത്.
ചീരാങ്കാവിനും എഴുകോണിനും മധ്യേ ആർ മാർട്ടിനു മുമ്പിൽ വൈകിട്ട് നാലുമണിയോടെ ആണ് സംഭവം,
കുണ്ടറ ഭാഗത്ത് നിന്നും മെഡിസിനുമായി വന്ന സുസുക്കി സൂപ്പർ ക്യാരി കാർഗോ വണ്ടി
എതിരെ വന്ന ബൈക്കിൽ ഇടി ക്കുകയായിരുന്നു.
ബോധരഹിതനായി നിലത്ത് വീണ റിഷു വിനെ നാട്ടുകാർ ചേർന്ന് ആദ്യം കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
