തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം;നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്

 


തൃശൂര്‍ മുണ്ടത്തിക്കോട് നിർമാണ കേന്ദ്രത്തിൽ പുരയില്‍ സ്ഫോടനം. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മാണകേന്ദ്രത്തിലാണ് സ്ഫോടനം. നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു.  തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത്.


നാല്‍പ്പതോളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ഒട്ടേറെപ്പേര്‍ക്ക് പൊള്ളലേറ്റു. പരുക്കേറ്റ പലരെയും ആശുപത്രിയിലേക്ക് മാറ്റി. ഒട്ടേറെ ആംബുലന്‍സുകള്‍ സ്ഥലത്തെത്തി. ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. ആകാശത്തേക്ക് വന്‍ പുകപടലം പൊങ്ങിയ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Post a Comment

Previous Post Next Post