ഉള്ളേരിയിൽ യുവാവിന് പാമ്പ് കടിയേറ്റു; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു



കോഴിക്കോട്: ജില്ലയിൽ പാമ്പ് കടി ഏൽക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. ഉള്ളേരിയിൽ വീട്ടുമ്മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനാണ് ഇന്ന് വൈകിട്ടോടെ പാമ്പ് കടിയേറ്റത്. പുതിയോട്ടിൽ സുധീഷിനാണ് (42) പരിക്കേറ്റത്.

​ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുധീഷ് മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. കാലിന്റെ ചെറുവിരലിലാണ് പാമ്പ് കടിച്ചത്. പെട്ടെന്ന് കാൽ കുടഞ്ഞപ്പോൾ പാമ്പ് തെറിച്ചുപോയതായും സുധീഷ് പറഞ്ഞു. ഉടൻ തന്നെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കടിച്ചത് ഏത് ഇനം പാമ്പാണെന്ന് തിരിച്ചറിയാനായി നാട്ടുകാരും ബന്ധുക്കളും ചേർന്ന് പരിസര പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. കോഴിക്കോട് ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ പാമ്പ് കടിയേറ്റ സംഭവമാണിത്.


റിപ്പോർട്ട്:ജറീഷ് മമ്മണി

Post a Comment

Previous Post Next Post