കോഴിക്കോട് പെരുമ്പള്ളി: പെരുമ്പള്ളിയിൽ ബൈക്കപകടത്തിൽ ഒരു യുവാവിന് പരിക്കേറ്റു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് റോഡരികിലേക്ക് മറിയുകയായിരുന്നു.
കെ.എൽ 18 എ.എ 9608 (KL 18 AA 9608) എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
അമ്പായത്തോട് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് ബൈക്ക് ഓടിച്ചിരുന്നത്. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ഈങ്ങാപ്പുഴ ലൈഫ്ലൈൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
പെരുമ്പള്ളി 22-ാം മൈലിന് സമീപമാണ് അപകടം നടന്നത്.
കൂടുതൽ വിവരങ്ങൾ അറിവായിരുന്നു...
