നായ കുറുകെ ചാടി ബൈക്ക് അപകടം: ചികിത്സയിലായിരുന്ന നെല്ല്യാടി സ്വദേശി മരിച്ചു




കോഴിക്കോട്: റോഡിൽ നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെല്ല്യാടി പെരുങ്കുനി സ്വദേശി ഹംസ (65) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കെ.പി.കെ ജംങ്ഷനിൽ പെട്ടിക്കട നടത്തിവരികയായിരുന്നു ഇദ്ദേഹം.



കഴിഞ്ഞ 11-ന് രാത്രി 9.30-ഓടെ കൊല്ലം - മേപ്പയ്യൂർ റോഡിലെ നരക്കോട് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഹംസ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.


പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം പാറപ്പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും. ഭാര്യ: ഖദീജ. മക്കൾ: അസ്മ, ഹാജറ. മരുമക്കൾ: നൗഫൽ (കീഴരിയൂർ), മുനീർ (ചാവട്ട്). സഹോദരങ്ങൾ: ഇബ്രാഹിം (പെരുവട്ടൂർ), അബ്ദുള്ള (പയ്യോളി), സുഹറ (കുറുവങ്ങാട്), ഫാത്തിമ (തിക്കോടി).

Post a Comment

Previous Post Next Post