തിരുവനന്തപുരം: തിരുവനന്തപുരം ഊരുട്ടമ്പലത്ത് നിന്നും കാണാതായ വയോധികയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തി. കിളിക്കൂട്ടുകോണം സ്വദേശി സുഭദ്രയാണ് മരിച്ചത്. 95വയസായിരുന്നു. കഴിഞ്ഞദിവസമാണ് ഇവരെ കാണാതായത്. തുടർന്ന് ബന്ധു പൊലീസിൽ പരാതി നൽകിയിരുന്നു. അരുവിക്കര ആറിലെ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
ചൊവ്വാഴ്ച രാവിലെ ആറിന്റെ കടവിൽ നിന്നും വസ്ത്രവും ബാഗും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടുകൾക്കിടയിൽ നിന്നും മൃതദേഹം പുറത്തെടുത്തു.
