ജോലി കഴിഞ്ഞ് കുളിക്കാനിറങ്ങി; മൂവാറ്റുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി




മൂവാറ്റുപുഴ ആവോലിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകൻ പ്ലസ്റ്റു വിദ്യാർത്ഥിയായ അശ്വിൻ (17) ആണ് മരിച്ചത്. അശ്വിന് ഒപ്പം കാണാതായ പരിക്കപീടിക സ്വദേശി ബിനുവിൻ്റെ മകൻ ക്രിസിനായി തിരച്ചിൽ തുടരുന്നു.

ഇന്നലെ വൈകിട്ടാണ് ആവോലി വള്ളിക്കട കടവിൽ കുളിക്കാനിങ്ങിയ പ്ലസ്ട വിദ്യാർത്ഥികളെ കാണാതായത്. ഈ കടവിനു തൊട്ടുതാഴെയുള്ള കടവിൽ നിന്നുമാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ വള്ളിക്കട കടവിൽ പുഴയിൽ കുളിക്കാനായി ഇറങ്ങിയതായിരുന്നു.


ഫയർഫോഴ്സും, സ്‌കൂബ ടീമും ചേർന്ന് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Post a Comment

Previous Post Next Post