വിഷു ആഘോഷിക്കാൻ സ്വന്തം വീട്ടിലെത്തിയ നവവധു മരിച്ച നിലയിൽ

  



എറണാകുളം ആലുവയിലെ സ്വന്തം വീട്ടിലെത്തിയ നവവധു മരിച്ച നിലയിൽ.   തൃശൂർ രാമവർമ്മപുരം കുറ്റിമുക്ക് ചിറയത്ത് വീട്ടിൽ ശ്രീക്കുട്ടന്റെ ഭാര്യ കൃഷ്ണപ്രിയ (24)യെയാണ് ആലുവ കീഴ്മാട് മാടപ്പിള്ളിത്താഴത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

   വീടിന്റെ കിടപ്പു മുറിയിലെ ജനലിന്റെ അഴിയിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

   കഴിഞ്ഞ സെപ്തംബർ 14നായിരുന്നു വിവാഹം. രണ്ട് മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോയി.

  അസ്വാഭവീക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


Post a Comment

Previous Post Next Post