ബത്തേരിയിൽ കെഎസ്ആർടിസിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു



വയനാട്  സുൽത്താൻ ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസ (63) ആണ് മരണപ്പെട്ടത്.


തിങ്കളാഴ്ച ഉച്ചയ്ക്ക് 11.45-ഓടെ സുൽത്താൻ ബത്തേരി കോട്ടക്കുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. ഹംസ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


​നാട്ടുകാർക്കിടയിൽ 'ബിരിയാണി ഹംസ' എന്ന പേരിൽ സുപരിചിതനായിരുന്നു ഇദ്ദേഹം. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.



Post a Comment

Previous Post Next Post