കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു



 ആലപ്പുഴ കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സലീന (42) ആണ് മരിച്ചത്.ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ബന്ധുവിന്റെ വിവാഹ ചടങ്ങിന് പോയപ്പോഴാണ് കടിയേറ്റത്. പറമ്പിൽ പാർക്ക് ചെയ്ത‌ത സ്‌കൂട്ടർ എടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post