മേൽമുറിയിൽ വാഹനാപകടം : മഅദിൻ മുദരിസ് അസ്‌ലം അഹ്‌സനി മരണപ്പെട്ടു

 


മലപ്പുറം: യുവ പണ്ഡിതനും മഅ്‌ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്‌സനി തലക്കടത്തൂർ  (41)വാഹനാപകടത്തിൽ മരണപ്പെട്ടു. 

ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ നടന്ന അപകടത്തിൽ സാരമായി പരുക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രാത്രിയോടെയായിരുന്നു അന്ത്യം. 


പിതാവ് : പരേതനായ അബ്ദുല്ല മുസ്‌ലിയാർ. മാതാവ്: പരേതയായ ഹലീമ. 

ഭാര്യ: ഖദീജ മോര്യ. മക്കൾ: ത്വയ്യിബ്, ഹസൻ, അബ്ദുസ്സലാം, ആയിശ ജുമാന. സഹോദരങ്ങൾ: ശാഹിദ് അഹ്സനി, സഹ്ൽ ഹികമി, ഉമ്മുൽ ഖൈർ, അർവ, സഈദ, ശാക്കിറ, ഹാഫിസ, സ്വബീഹ. മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ . പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം കബറടക്കും.

Post a Comment

Previous Post Next Post