തിരൂരങ്ങാടി : ചെമ്മാട്-പരപ്പനങ്ങാടി റോഡിൽ അമ്പലപ്പടിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന 16-ങ്ങൽ ആണിത്തറ സ്വദേശിനി റാഷിദ (35), മകൻ മുനസർ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇരുവർക്കും പരിക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ നാട്ടുകാർ ചേർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
