മണക്കടവിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വായോദികൻ മുങ്ങി മരിച്ചു



കണ്ണൂർ: ആലക്കോട് മണക്കടവ് കാരിക്കയം പുഴയിൽ കുളിക്കാനിറങ്ങിയ പുഴയിൽ  വായോദികൻ മുങ്ങി മരിച്ചു . വായിക്കമ്പ സ്വദേശി വിജയൻ കറുകപ്പള്ളി (71) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് 3 മണിയോടെയാണ് അപകടം നടന്നത്. പുഴയിൽ കുളിക്കാനിറങ്ങിയ വിജയൻ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.


മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post