വയനാട് കാട്ടിക്കുളം: മാനന്തവാടി മൈസൂരു റോഡിലെ കാട്ടിക്കുളം വയൽക്കരയിൽ കർണാടക ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർയാത്രികയായ റിട്ട.പ്രധാനാധ്യാപിക മരണപ്പെട്ടു. കാട്ടിക്കുളം അണമലയിലെ ജാൻസി ജോസഫ് (58) ആണ് മരി ച്ചത്.കാട്ടിക്കുളത്തുനിന്നു മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാറിനു പിൻവശത്തായി ബസ്സിടിച്ചായിരുന്നു അപകടം. ജാൻസിയുടെ ഭർത്താവ് പാഴുകുന്നേൽ ടി.ഡി. ജോസഫിനും (മാമച്ചൻ) അപകടത്തിൽ പരിക്കേറ്റി രുന്നു. ഞായറാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് തകർത്ത് കലു ങ്കിനു മുകളിലേക്ക് കാർ പതിക്കുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങി ക്കിടന്ന ജാൻസിയെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. പിന്നീട് 108 ആംബുലൻസിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് മേപ്പാടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കൾ: ഡോ.അലീന ജോസഫ് (വയനാട് മെഡിക്കൽ കോളേജ്), അലീഷ ജോസഫ് (എം.ബി.ബി.എസ് വിദ്യാർത്ഥിനി)
