മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഭാഗത്ത് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മുള്ളറ സ്വദേശിയും ചിറ്റങ്ങോടൻ ജംഷീർ (കൊണ്ടോട്ടി കുഞ്ഞിപ്പ) ആണ് മരണപ്പെട്ടത് .
ഇന്ന് രാവിലെയാണ് കരുവാരകുണ്ടിൽ വെച്ച് ഇദ്ദേഹത്തിന് ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ മൃതദേഹം പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
