പാലക്കാട് മണ്ണാർക്കാട് എടയ്ക്കൽ വളവിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. കാഞ്ഞിരം പള്ളിപ്പടി തരിശ്ശിപ്പാടം സതീഷ് (30) ആണ് മരിച്ചത്. പാലക്കാട് നിന്നും വരുകയായിരുന്ന സതീഷിന്റെ ബൈക്ക് പാലക്കാടേക്ക് പോകുന്ന കെ എസ് ആർ ടി സിയിലിടിക്കുകയായിരുന്നു. തച്ചംമ്പാറ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ.എസ് ഇ ബി യിൽ കരാർ ജീവനക്കാരനാണ് സതീഷ്.
