ഇടുക്കി : അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പെരിയാറ്റിൽ മുങ്ങി മരിച്ചു. തൂക്കുപാലത്തിന് സമീപം ചന്തക്കയത്തിലാണ് അപകടം സംഭവിച്ചത്.
നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജിൻ (17) ആണ് മരിച്ചത്. +2 കഴിഞ്ഞ സുഹൃത്തുകളായ 6 പേരാണ് വിനോദ സഞ്ചാരത്തിനെത്തിയത്.
ഫോട്ടോ എടുക്കാനായി പെരിയാറ്റിൽ ഇറങ്ങിയ സുഹൃത്തുക്കൾ ആഴമറിയാതെ വെള്ളത്തിലിറങ്ങി. മുങ്ങിപ്പോയ റോജിനെ വെള്ളത്തിൻ്റെ നടുവിലെ പാറയിൽ പിടിച്ചിരുത്തിയെങ്കിലും വീണ്ടും വെള്ളത്തിൽ വീഴുകയായിരുന്നു.
