കാണാതായ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട് : കുറ്റ്യാടിയിൽ വീടിനടുത്തുള്ള പറമ്പിലെ മരത്തിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ടുതോട്, വടക്കെ വിലങ്ങോട്ടിൽ ബിജുവിന്റെ ഭാര്യ ശാന്ത (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.


ഇന്നലെ മുതൽ ശാന്തയെ


കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനോട് ചേർന്നുള്ള പറമ്പിലെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.


പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

Post a Comment

Previous Post Next Post