സ്വകാര്യ ബസ് ഇടിച്ച് തലശ്ശേരിയിലെ വഴിയോര കച്ചവടക്കാരൻ മരിച്ചു



തലശ്ശേരി: കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തിൽ ധർമ്മടം സ്വദേശിയായ യുവാവ് മരണപ്പെട്ടു. ധർമ്മടം ചാത്തോടം സ്വദേശി റാഷിദ്‌ ആണ് മരിച്ചത്. തലശ്ശേരി ഗുഡ്‌സ് ലൈൻ പരിസരത്ത് ഫൂട്ട്പാത്തിൽ ബെൽറ്റ് കച്ചവടം നടത്തിവരികയായിരുന്നു ഇദ്ദേഹം.


വ്യാഴാഴ്ച രാത്രിയോടെ കൊടുവള്ളിയിൽ വെച്ച് റാഷിദിനെ ബസ് ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


നിലവിൽ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Post a Comment

Previous Post Next Post