മലപ്പുറം പൊന്നാനിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക്പറ്റി ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരണപ്പെട്ടു
ഓട്ടോറിക്ഷ ഡ്രൈവറും, പുതുപുന്നാനി ജീലാനി നഗറിൽ താമസിച്ചിരുന്നതും, ഇപ്പോൾ പുറങ് പള്ളിപ്പടിയിൽ താമസിക്കുന്നതുമായ തെക്കുംപുറത്ത് റാസിഖ് എന്നവരാണ് മരണപ്പെട്ടത്.
പൊന്നാനി അലങ്കാർ തിയേറ്ററിന് സമീപം കഴിഞ്ഞ ശനിയാഴ്ച രാവിലെ ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ റാസിക്കിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു..
