പെരിന്തൽമണ്ണ: അമ്മിനിക്കാട് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ഓടമല സ്വദേശി ശ്രീധരൻ ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. ലോറിയെ മറികടന്നെത്തിയ ബസ്, അതേ ദിശയിൽ നിന്നും വലത്തോട്ട് തിരിയാൻ ശ്രമിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈകുന്നേരം 6:35-ഓടെയാണ് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങൾ പുറത്തുവന്നത്.

