നല്ലളത്ത് ഇലക്ട്രിക് സ്‌കൂട്ടറിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്



​കോഴിക്കോട്: നല്ലളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. നല്ലളം മുണ്ടേപ്പാടം സ്വദേശിനി പ്രഭിതയ്ക്കാണ് പരിക്കേറ്റത്.


നല്ലളം ബസ് സ്റ്റോപ്പിൽ ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് പ്രഭിതയെ സ്‌കൂട്ടർ ഇടിച്ചത്.

​അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

​തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post