കോഴിക്കോട്കൊടുവള്ളി: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയമ്മ പുള്ളന്നൂർ സ്വദേശി മരണപ്പെട്ടു. കല്ലിൻപുറത്ത് ബഷീറിന്റെ മകൻ മുഹമ്മദ് റാഫി (24) ആണ് അന്തരിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. പന്നൂർ രായൻ കണ്ടിയിൽ ഉസ്സയിൻ- എന്നവരുടെ മകൾ സുഹറയുടെ മകനാണ്. പരേതൻ കൊടുവള്ളി KMO ഇസ്ലാമിക് അക്കാദമിയിലെ മുൻകാല വിദ്യാർത്ഥിയാണ് (പൂർവ്വ വിദ്യാർത്ഥി).
