കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ എത്തിയ വിദ്യാർഥി മുങ്ങിമരിച്ചു



 എറണാകുളം കോതമംഗലം കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ എത്തിയ വിദ്യാർഥി മുങ്ങിമരിച്ചു.   പാലക്കാട് ആനക്കര മലമൽക്കാവ് മുതിരപ്പാറ അനീഷിന്റെ മകൻ അതുൽ (19) ആണു മരിച്ചത്. ഇന്നലെ വൈകീട്ട് 5നാണു സംഭവം 

   എറണാകുളം കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവിൽ കുളിക്കാനെത്തിയതണ് അതുൽ ഉൾപ്പെടെ ആറംഗ സംഘം. 

അതുൽ പുഴയിലെ പാറപ്പുറത്തു നിൽക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.

    കൂടെയുണ്ടായിരുന്നർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയർഫോഴ്സ് എത്തിയാണ് മുങ്ങിയെടുത്തു.


Post a Comment

Previous Post Next Post