നിയന്ത്രണം വിട്ട ഐസ്‌ക്രീം വാൻ പോസ്റ്റിലിടിച്ചു; ഡ്രൈവർക്കു പരിക്ക്, വലിയ അപകടം ഒഴിവായി



കോഴിക്കോട് വടകര  ആയഞ്ചേരി: കൊട്ടപ്പള്ളിയിൽ നിന്ന് ആഞ്ചേരിയിലേക്ക് വരികയായിരുന്ന ഐസ്‌ക്രീം വണ്ടി മക്കൾമുക്കിന് സമീപത്ത് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കു പരിക്കേറ്റു.


തൊട്ടടുത്ത വർക്ക്‌ ഷോപ്പ് തൊഴിലിൽ ഏർപ്പെട്ടിരുന്ന നിരവധി ആളുകൾ ഉണ്ടായിരുന്നുവെങ്കിലും, വാഹനം നേരിട്ട് അവരിലേക്കെത്താതെ പോസ്റ്റിൽ ഇടിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.


പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ ആയഞ്ചേരി ആസ്പയറിലും പിന്നീട് വടകരയിലേക്കും മാറ്റി. 


അപകടത്തെ തുടർന്ന് ആയഞ്ചേരി, തീക്കുനി , കാക്കുനീ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം താൽക്കാലികമായി തടസ്സപ്പെട്ടു. തുടർന്ന് അധികൃതർ സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

Post a Comment

Previous Post Next Post