നീലഗിരി: നീലഗിരി അയ്യൻകൊല്ലിക്ക് സമീപം മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മുരുക്കംപാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ വീടിന് പുറത്തിറങ്ങിയ സമയത്താണ് ഇവർക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ വിഷ്ണു ചികിത്സയിലാണ്. മരിച്ച ചെമ്പന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പന്തല്ലൂർ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.
