അടിമാലി: ഇടുക്കി അടിമാലിക്കടുത്ത് വാളറ കമ്പിലൈൻ മേഖലയിൽ ജനവാസ മേഖലയോട് ചേർന്ന കൃഷിയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങാതിരിക്കാൻ സ്ഥാപിച്ച ഇലക്ട്രിക് ഫെൻസിംഗിൽ നിന്നാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക സൂചനകൾ.
കൃഷിയിടങ്ങളിൽ മൃഗങ്ങളെ തടയാൻ നിയമവിരുദ്ധമായി നേരിട്ട് വൈദ്യുതി കണക്ഷൻ നൽകുന്നതും മാരകമായ രീതിയിൽ ഫെൻസിംഗ് ക്രമീകരിക്കുന്നതും കടുത്ത കുറ്റമാണ്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.
