മലപ്പുറം ചങ്ങരംകുളം : ആലങ്കോട് മദ്രസ സമീപം തെരുവുനായുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.അഫ്സൽ ഇർഷാദി(47) പട്ടാംകുന്ന്
പന്താവൂര്,മുഹമ്മദ് അലൻ (6) മണളത്ത് വളപ്പിൽ ആലംകോട്,
അജ്മൽ (28) വലിയകത്ത്
ആലംകോട്, എന്നിവർക്കാണ് ഇന്ന് രാവിലെ 9 മണിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഏതാനും ദിവസം മുൻപ് ആലംകോട് സ്വദേശികളായ ഷിബില ഷെറിൻ (13) ചേലാക്കൽ
ആലംകോട്,മുഹമ്മദ് ഷയാൻ (12)
തോണിയറയിൽ എന്നിവർക്കും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വ്യാപകമായ തെരുവുനായ ആക്രമണം പലതവണ അധികാരികളെ ഓർമ്മപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
