വളാഞ്ചേരി: വളാഞ്ചേരി പൈങ്കണ്ണൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. മോട്ടോർ സൈക്കിളും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രികരായിരുന്ന കുറ്റിപ്പുറം പള്ളിപ്പടി സ്വദേശികളായ റസൽ, നാസിർ എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പൈങ്കണ്ണൂർ സ്കൂളിന് എതിർവശത്ത് വളാഞ്ചേരി ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വച്ചാണ് അപകടം നടന്നത്. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ എതിർദിശയിൽ സഞ്ചരിച്ച മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മോട്ടോർ സൈക്കിൾ പൂർണ്ണമായും തകർന്നു.
പരിക്കേറ്റ മോട്ടോർ സൈക്കിൾ യാത്രികരെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതമാണ്. അപകത്തെ തുടർന്ന് അല്പ സമയം സർവീസ് റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. വളാഞ്ചേരി പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
