കൽപ്പറ്റ: പച്ചിലക്കാട് ടൗണിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ പ്രധാന റോഡിന്ൽ നിന്നും പഠിക്കംവയൽ റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഓട്ടോറിക്ഷ പ്രധാന റോഡിന്ൽ നിന്നും പഠിക്കംവയൽ റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു.
വാഹനങ്ങളുടെ അമിത വേഗതയും വളവും പോക്കറ്റ് റോഡുമാണ് അപകടങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
