നരിപ്പറമ്പിൽ ബൈക്ക് മറിഞ്ഞ് അപകടം: തവനൂർ സ്വദേശിയായ യുവാവിന് പരിക്ക്


 

​പൊന്നാനി: നരിപ്പറമ്പ് സെന്ററിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. തവനൂർ സ്വദേശിയായ ഷാമിൽ (19) എന്ന യുവാവിനാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം.

​നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം നടന്നയുടനെ നാട്ടുകാർ ചേർന്ന് യുവാവിനെ നരിപ്പറമ്പിലെ ആദംസ് ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

​തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പൊന്നാനി ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post