വര്‍ക്കലയില്‍ തെരുവുനായ കുറുകെ ചാടി: ബൈക്ക് യാത്രക്കാരിയായ സപ്ലൈകോ ജീവനക്കാരിക്ക് ദാരുണാന്ത്യം



വര്‍ക്കല: വര്‍ക്കലയില്‍ തെരുവുനായ ബൈക്കിനു കുറുകെ ചാടി സപ്ലൈകോ ജീവനക്കാരിക്ക് ദാരുണാന്ത്യം. വര്‍ക്കല കണ്ണമ്പ കല്ലാഴി വീട്ടില്‍ പ്രമീള (51) ആണ് മരിച്ചത്. കണ്ണമ്പ നാഗര്‍കാവ് ക്ഷേത്രത്തിന് മുന്‍വശത്ത് എത്തിയപ്പോഴായിരുന്നു അപകടം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകന്‍ അനന്തു പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വര്‍ക്കല സപ്ലൈകോ ഔട്ട്ലെറ്റിലെ ജീവനക്കാരിയായിരുന്നു പ്രമീള.

Post a Comment

Previous Post Next Post