എറണ്ണാകുളം: പിടവൂരില്‍ ക്വാറിയില്‍ കംപ്രസർ വാഹനം മറിഞ്ഞു ജീവനക്കാരൻ മരിച്ചു..
കോതമംഗലം വാരപ്പെട്ടി പിടവൂർ മൈലാടുംപാറയിലെ പാറമടയിൽ കംപ്രസർ ട്രാക്ടർ മറിഞ്ഞ് ഓപ്പറേറ്റർ വടാട്ടുപാറ
മീരാൻസിറ്റി നറുക്കിയിൽ ബെന്നി വർഗീസ് (53) മരിച്ചു.
പാറമടയുടെ മുകളിൽ നിന്നു നിയന്ത്രണംവിട്ട വാഹനം താഴ്ചയിലേക്കു പതിക്കുകയായിരുന്നു.
താഴെ കരിങ്കല്ല് കോരിയിരുന്ന മണ്ണു മാന്തിയന്ത്രത്തിനു മുകളിലേക്കാണു പതിച്ചത്. മണ്ണുമാന്തിയന്ത്രത്തിന്റെ
ഡ്രൈവർ പരുക്കേൽക്കാതെ
രക്ഷപ്പെട്ടു.
സംസ്കാരം ഇന്നു ഉച്ചയ്ക്ക് 2 മണിക്ക്...
