പാലക്കാട് മുതലമട പോത്തമ്പാടം പത്തിച്ചിറയിൽ മാവിൻ തോപ്പ് ഉഴുതുന്നതിനിടയിൽ നിയന്ത്രണം വിട്ട ട്രാക്ടർ മറിഞ്ഞ് മുതലമട സ്വദേശിയായ യുവാവ് മരിച്ചു. പോത്തമ്പാടം പത്തിച്ചിറയിൽ എ.വിനു (41) ആണ് മരിച്ചത്. വൈകുന്നേരം 4 മണിക്കാണ് സംഭവം. ട്രാക്ടർ ഡ്രൈവറായ വിനു വീടിനു സമീപത്തുള്ള മാവിൻ തോട്ടം ഉഴുതു മറിയ്ക്കുകയായിരുന്നു. ഇതിനിടയിൽ ചെങ്കുത്തായ വരമ്പിൽ നിന്നും ട്രാക്ടർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.ട്രാക്ടറിനടിയിൽ കുടുങ്ങിയ വിനുവിനെ നാട്ടുകാർ ചേർന്നാണ് എടുത്ത്മാറ്റിയത്. ഗുരുതരമായി പരുക്കേറ്റ വിനുവിനെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷയ്ക്കാനായില്ല. സംഭവത്തിൽ പൊലിസ് അന്വഷണമാരംഭിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് കൊല്ലങ്കോട് പൊലീസ് അറിയിച്ചു.അച്ഛൻ പരേതനായ ആറു . അമ്മ പാറു. സഹോദരങ്ങൾ വിനേഷ്, അംബിക, കാർത്തിയാനി.
