വാനിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു



പേരാമ്പ്ര: കോഴിക്കോട്  കടിയങ്ങാട്ടിൽ വെച്ച് വാനിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പേരാമ്പ്ര കടിയങ്ങാട് മഹിമയിലെ ചിലമ്പ് മലയിൽ എ. നാരായണൻ നായർ (73) ആണ് അന്തരിച്ചത്. അപകടത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. പേരാമ്പ്രയിലെ എം.കെ ട്രേഡേഴ്സിലെ തൊഴിലാളിയായിരുന്നു.


കഴിഞ്ഞ മാർച്ച് 14-ന് രാവിലെ കടിയങ്ങാട് അങ്ങാടിയിൽ വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒരു ഓംനി വാൻ നാരായണൻ നായരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയവെ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്.


കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ (ബുധനാഴ്ച) മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.


​ഭാര്യ: കമല.

​മക്കൾ: സുനിത, ഹരിത, പരേതനായ ഹരിനാഥ്.

​മരുമകൻ: മധു (ഉള്ള്യേരി)



Post a Comment

Previous Post Next Post