പന്തളത്ത് ലോറി ബൈക്കിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

 


പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് ലോറി ബൈക്കിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. നിയന്ത്രണം വിട്ട ലോറി മുന്‍പില്‍ പോവുകയായിരുന്ന ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. യുവാവ് തെറിച്ച് റോഡിൽ വീണു.


റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളിലേക്കും ലോറി ഇടിച്ച് കയറിയിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. വാഴക്കുല കയറ്റി വന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്. അപകടത്തെ തുടര്‍ന്ന് പന്തളം എംസി റോഡില്‍ ഗതാഗത തടസം ഉണ്ടായി.

Post a Comment

Previous Post Next Post