ചെർപ്പുളശ്ശേരിയിൽ വാഹനാപകടം: ബൈക്ക് യാത്രികനായ യുവാവ് ദാരുണാന്ത്യം



​ചെർപ്പുളശ്ശേരി: കാക്കാതോടിന് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു. ശ്രീക്യഷ്‌ണപുരം കാഞ്ഞിരംപാറ മുറിച്ചിറ വീട്ടിൽ മുഹമ്മദ് അജ്‌മൽ (26) ആണ് മരിച്ചത്.

​ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം നടന്നത്. ബൈക്കിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജ്‌മലിനെ ഉടൻ തന്നെ മാങ്ങോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​സംഭവത്തിൽ ചെർപ്പുളശ്ശേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment

Previous Post Next Post