നാറാത്ത് ആലിങ്കീഴിൽ അപകടം: ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

 


​മയ്യിൽ: നാറാത്ത് ആലിങ്കീഴിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. കുറ്റിയാട്ടൂർ പഴശ്ശി വയക്കച്ചാൽ റോഡിലെ വി.കെ. ദിനിൽ (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ ചെറുവാക്കര ഗവ. എൽ.പി. സ്കൂളിനു മുന്നിലായിരുന്നു അപകടം.

​കുറ്റിയാട്ടൂരിൽ നിന്ന് പുതിയതെരു ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു ദിനിൽ. എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ദിനിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ചെങ്കൽ ലോറിയിലെ ജീവനക്കാരനാണ് ഇദ്ദേഹം.

പിതാവ്: കാക്കാമണി ദിനേശൻ (ഓട്ടോ ടാക്സി ഡ്രൈവർ, എട്ടേയാർ).

മാതാവ്: വി.കെ. നളിനി.

സഹോദരങ്ങൾ: ദിപിന, ദിൽന (അധ്യാപിക, ശ്രീകണ്ഠാപുരം).

​സംസ്കാരം ശനിയാഴ്ച നടക്കും.

Post a Comment

Previous Post Next Post