തളിപ്പറമ്പിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വിദ്യാർത്ഥികൾ സുരക്ഷിതർ


കണ്ണൂർ: തളിപ്പറമ്പിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മറ്റൊരു സ്കൂളിന്റെ മതിലിലിടിച്ച് അപകടം. തളിപ്പറമ്പ് ചിന്മയ മിഷൻ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലിൽ ഇടിച്ചു കയറുകയും ഒരു വശത്തേക്ക് ചരിഞ്ഞു നിൽക്കുകയുമായിരുന്നു.


അപകടസമയത്ത് നിരവധി വിദ്യാർത്ഥികളും ഒരു അധ്യാപികയും ബസിലുണ്ടായിരുന്നു. എന്നാൽ ആർക്കും പരിക്കേൽക്കാതെ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.


അപകടം നടന്നയുടൻ തന്നെ നാട്ടുകാരും തളിപ്പറമ്പ് ഫയർഫോഴ്സും ചേർന്ന് അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തി. ബസിലുണ്ടായിരുന്ന കുട്ടികളെയും അധ്യാപികയെയും സുരക്ഷിതമായി പുറത്തിറക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി.

Post a Comment

Previous Post Next Post