കോഴിക്കോട്: ഫറോക്കിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. ഫറോക്ക് കമാന പാലത്തിന് സമീപം ഇന്ന് വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. മരണപ്പെട്ട യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. യുവതിയെ തിരിച്ചറിയുന്നതിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.
