നാളെ നാട്ടിൽ വരാൻ ടിക്കറ്റ് എടുത്ത കൊട്ടോടി സ്വദേശി കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ



കാസർകോട്: കുവൈത്തിലെ അബ്ബാസിയയിൽ കാസർകോട് സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാജപുരം കൊട്ടോടിയിലെ അനന്തകൃഷ്‌ണൻ (29) ആണ് മരിച്ചത്. വ്യാഴാഴ്ച്‌ച പുലർച്ചെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കുവൈത്തിലെ ഒരു വെജിറ്റബിൾ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു. ശനിയാഴ്‌ച നാട്ടിലേക്ക് വരാനിരിക്കെയാണ് സംഭവം. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.


കെ.ചന്ദ്രന്റെയും എ.ഗംഗയുടെയും മകനാണ്.


സഹോദരൻ: അജയ് കൃഷ്‌ണൻ.

Post a Comment

Previous Post Next Post