പൊന്നാനി: മലപ്പുറം പൊന്നാനി പാലപ്പെട്ടിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പാലപ്പെട്ടിയിലെ സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം.
പൊന്നാനിയിൽ നിന്നും പോവുകയായിരുന്ന കെ.എം.ടി (KMT) ബസും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടൻ തന്നെ സമീപത്തെ പുത്തൻപള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ദ്ധ ചികിത്സ ആവശ്യമായി വന്നതിനെ തുടർന്ന് ഇവരെ കുന്നംകുളം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അപകടത്തിൽ പരിക്ക് പറ്റിയ വെളിയങ്കോട് സ്വദേശികളായ അൻഷിഫ് (18), ഫാറൂഖ് (18), മഷ്ഹൂദ് (18)* എന്നിവരെ പുത്തൻപള്ളി കെ. എം.എം ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി മൂന്ന് പേരേയും കുന്ദംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു._
