കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

 


തൃശ്ശൂർ  തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് ചെമ്മീൻ കെട്ടിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

 കോയമ്പത്തൂർ സ്വദേശി തമിഴളകൻ (27) ആണ് മരിച്ചത്. 

 ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം വൈകിട്ട് 5 മണിയോടെ കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂരിൽ നിന്ന് വിനോദയാത്രയ്ക്കെ്‌ത്തിയ 13 പേരടങ്ങുന്ന സംഘത്തിലെ അംഗമാണ് തമിഴളകൻ.


 കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. കാണാതായ യുവാവിനായി നാട്ടുകാരും ലൈഫ് ഗാർഡുമാരും ചേർന്ന് രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചലിലാണ് സമീപ പ്രദേശത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post