പയ്യന്നൂരില്‍ അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു





 കണ്ണൂര്‍: അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു. പയ്യന്നൂര്‍ സ്വദേശി സൂരജിന്റെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചു അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെയാണ് കുട്ടി ഗുരുതരാവസ്ഥയിലായത്.


ജൂലൈ 5ന് രാവിലെയാണ് ദേവാന്‍ഷ് ഷൗര്യ (1 വയസ്സും 5 മാസവും പ്രായം) കളിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റത്. കുട്ടിയെ ഉടന്‍ തന്നെ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചു. മുറിവ് തുന്നിക്കെട്ടുന്നതിനായി ഡോക്ടര്‍മാര്‍ കുട്ടിയ്ക്ക് അനസ്‌തേഷ്യ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.


എന്നാല്‍ അനസ്‌തേഷ്യ നല്‍കിയതിലുണ്ടായ ഗുരുതരമായ പിഴവ് കാരണം കുട്ടിയുടെ തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കുകയും അടിയന്തര ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചികിത്സ പിഴവ് ആരോപിച്ചു കുടുംബം നല്‍കിയ പരാതിയില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു. എട്ടു വര്‍ഷം കാത്തിരുന്ന ശേഷം ഉണ്ടായ കുട്ടിയാണ് ദേവാന്‍ഷ്.

Post a Comment

Previous Post Next Post