മൂന്ന് വയസുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു



തൃശ്ശൂർ: ജില്ലയിലെ പൂമംഗലം കൊടിലേരി പാലത്തിന് സമീപം മൂന്ന് വയസുകാരൻ ഒഴുക്കിൽപ്പെട്ട് കാണാതായി. പരിയാരം കോരൻപീടിക സ്വദേശികളായ ദമ്പതികളുടെ മകൻ മുഹമ്മദ് നജ്മാനാണ് ഒഴുക്കിൽപ്പെട്ടത്.


ഞായറാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടിയെ കണ്ടെത്താനായി ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ഊർജ്ജിതമായ തിരച്ചിൽ തുടർന്നു വരികയാണ്. കൂടുതൽ രക്ഷാപ്രവർത്തകരും സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

Post a Comment

Previous Post Next Post