ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്



തിരുവനന്തപുരം: കാട്ടാക്കടയിലെ ആമച്ചിലിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവറായ വെട്ടിയിൽതടം സ്വദേശി സജീറിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ സജീറിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന് പിന്നാലെ ബസിന്റെ ഡ്രൈവറും കണ്ടക്ടറും സ്ഥലത്ത് നിന്ന് ഇറങ്ങി പോയതായി ദൃക്സാക്ഷികൾ പറയുന്നു.

ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ പൊലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post