കൊല്ലം: പുനലൂരില്‍ ഭാര്യാ മാതാവിനെ മരുമകന്‍ കൊലപ്പെടുത്തി. പുനലൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപം ദര്‍ഭവിള വീട്ടില്‍ സൈത്തും ബീവിയാണ് (65) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകന്‍ ഉസ്മാനെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ ഉടന്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
